റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകൾക്ക് വില കൂടുന്നു; വർധനവ് 5000 രൂപ വരെ

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ സ്വന്തമാക്കാന്‍ ഇനിയല്‍പ്പം ചെലവേറും. ക്ലാസിക്ക് 350, മിറ്ററോര്‍ 350, ഇന്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാനാണ് തീരുമാനം.

ക്ലാസിക്ക് 350, മിറ്ററോര്‍ 350 എന്നീ മോഡലുകള്‍ക്ക് 3300 രൂപയാണ് കൂട്ടിയത്. ഇന്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവക്ക് നിറത്തിനനുസരിച്ച് 4000 മുതല്‍ 5000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Top