തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വില വര്‍ധിച്ചു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ് ഇന്ന് കൊച്ചിയിലെ വില. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ധിക്കാതിരുന്ന വില വര്‍ധനവാണ് തെരഞ്ഞെടുപ്പിന് ശേഷം വര്‍ധിപ്പിക്കുന്നത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഈ മാസത്തില്‍ ഇന്നും ഇന്ധന വില കൂടുന്നത്. രാജ്യത്ത് ദിനംതോറും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പറയുന്നത്.

 

Top