വിലക്കയറ്റം ദേശീയ പ്രതിഭാസം,കേരളത്തിൽ വിപണി ഇടപെടൽ ഫലപ്രദം: ജി ആർ അനിൽ

തിരുവനന്തപുരം:വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആർ അനിൽ. നിയമസഭയിൽ പ്രതിപക്ഷത്തിൻറെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.പൊതുവിതരണസമ്പ്രദായത്തിൻറെ തകർച്ചയും വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ സർക്കാർ പരാജപ്പെട്ടതും മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എം എൽഎയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. .പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

Top