FZ മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ച് യമഹ

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ FZ മോഡലുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. FZ, FZS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന 150 സിസി ബൈക്കുകള്‍ക്ക് 1,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ FZ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 1,02,700 രൂപയും FZS മോഡലിന് 1,04,700 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ സ്വന്തമാക്കണേല്‍ 1,06,200 രൂപ നല്‍കേണ്ടി വരും. റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനില്‍ സ്റ്റാന്‍ഡേര്‍ഡ് FZ തെരഞ്ഞെടുക്കാന്‍ സാധിക്കും.

അതേസമയം FZ-S വകഭേദത്തില്‍ മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, ഗ്രേ / സിയാന്‍ ബ്ലൂ എന്നീ നിറങ്ങളാണ് ലഭ്യമാവുക. കൂടാതെ അടുത്തിടെ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഈ 150 സിസി മോട്ടോര്‍സൈക്കിളില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ബ്ലൂടൂത്ത് സാങ്കേതികവിദ്യ മെച്ചപ്പെട്ട സുരക്ഷ ഉള്‍പ്പെടെയുള്ള ധാരാളം പ്രായോഗിക ഗുണങ്ങളാണ് ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്. കണക്റ്റ് X യമഹ FZ-S ഡാര്‍ക്ക് നൈറ്റ് പതിപ്പിലാണ് ലഭ്യമാവുക. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ FZ-S ഡാര്‍ക്ക് നൈറ്റിന് 1,07,700 രൂപയാണ് എക്‌സ്‌ഷോറൂം വില.

FZ മോട്ടോര്‍സൈക്കിളുകളുടെ പ്രധാന സവിശേഷതകളില്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവ ഉള്‍പ്പെടുന്നു.

Top