ഷവോമി റെഡ്മി നോട്ട് 5 പ്രോ, മി എ2, റെഡ്മി വൈ2 ഫോണുകള്‍ക്ക് 1000 രൂപ വിലക്കുറവ്

വോമിയുടെ മൂന്ന് ഫോണുകള്‍ക്ക് ഇന്ത്യയില്‍ 1000 രൂപ വിലക്കുറവ്. റെഡ്മി നോട്ട് 5 പ്രോ, റെഡ്മി മി എ2, റെഡ്മി വൈ2 എന്നീ ഫോണുകള്‍ക്കാണ് വിലക്കുറവ്. റെഡ്മി നോട്ട് 5 പ്രോ 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വാരിയന്റിനാണ് 1000 രൂപ വിലക്കുറവ്.

20 എംപി ഫ്രണ്ട് ക്യാമറയും ഫേസ് അണ്‍ലോക്ക് ഫീച്ചറുകളും നോട്ട് 5 പ്രോയിലുണ്ട്. എല്‍ഇഡി ഫ്ളാഷ് ലൈറ്റോടു കൂടിയ 12എംപി, 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും ഫോണിലുണ്ട്.

1080×2160 സ്‌ക്രീന്‍ റെസൊല്യൂഷനില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയുടേത്. 636 ക്വാല്‍കോം സ്നാപ്ഡ്രാഗണും miui 9 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 7.1.1 നൗഗാട്ട് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. നീല, കറുപ്പ്, ഗോള്‍ഡ്, റോസ് എന്നീ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും.

5.99 ഇഞ്ച് FHD + ഡിസ്പ്ലെ 2160 × 1080 പിക്സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 20 എംപി ബാക്ക് ക്യാമറയും 3000എംഎഎച്ച് ബാറ്ററിയും Mi A2ല്‍ ഉണ്ടാകും.

AI ഫീച്ചറുകളെ പിന്തുണയ്ക്കുന്ന സോഫ്റ്റ് ഫ്ലാഷുള്ള 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും പിക്സല്‍ ബിന്നിംഗ് സാങ്കേതികവിദ്യയും റെഡ്മി വൈ2ല്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്യുവല്‍ സിം, മൈക്രോ എസ്ഡി സ്ലോട്ടുകള്‍, 3080 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

18: 9 അനുപാതത്തില്‍ സ്നാപ്ഡ്രാഗണ്‍ 625 ല്‍ പ്രവര്‍ത്തിക്കുന്ന 5.99 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 3 ജിബി റാം, ആന്‍ഡ്രോയിഡ് 8.1 ഓറോ റാം, എല്‍ഇഡിയോട് കൂടിയ 12 മെഗാപിക്സല്‍ റിയര്‍ പ്രൈമറി ക്യാമറ 5 മെഗാപിക്സല്‍ സെക്കണ്ടറി ക്യാമറ, AI പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി ആഴത്തിലുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 16 മെഗാപിക്സല്‍ മുന്‍ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Top