കള്ളവോട്ട് തടയല്‍; അതിര്‍ത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കള്ളവോട്ട് തടയാന്‍ ഇടുക്കി ജില്ല-തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധനക്കായി കേന്ദ്ര സേനയെ വിന്യസിച്ചു. ആളുകള്‍ക്ക് പ്രവേശിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. കള്ളവോട്ട് തടയാനായി ഇരട്ടവോട്ടുള്ളവരുടെ പേര് പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.

അതിര്‍ത്തി കടന്ന് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശനാനുമതി നല്‍കുക. നാളെയാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലും നാളെയാണ് തെരഞ്ഞെടുപ്പ്.

 

Top