സമൂഹ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ തടയുന്നു; നിബന്ധനയുമായി ഫെയ്‌സ്ബുക്ക്

facebook

ജീവനക്കാര്‍ക്ക് കര്‍ശന നിബന്ധന എര്‍പ്പെടുത്തുകയാണ് ഫെയ്‌സ്ബുക്ക്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായാണ് പുതിയ നടപടി.

ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഇനി ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കുകയുള്ളൂ.

കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി വിദേശ ശക്തികള്‍ സ്വാധീനം ചെലുത്തിയെന്ന ആരോപണം ഫെയ്‌സ്ബുക്ക് നേരിട്ടിരുന്നു.

ഫെയ്‌സ്ബുക്കിലെ സുരക്ഷാവിഭാഗത്തിലേക്ക് 250 ആളുകളെ കൂടി നിയമിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ള ജീവനക്കാര്‍ക്ക് മാത്രമേ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുള്ള രഹസ്യാത്മക വിവരങ്ങളും ഭീഷണികള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാവുകയുള്ളൂ.
മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സാധാരണ ദേശീയ സുരക്ഷാ ക്ലിയറന്‍സ് ആവശ്യമായി വരാറുള്ളത്.

സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങളുമായി ഇടപെടുന്ന സ്വകാര്യ മേഖലാ തൊഴിലുകള്‍ക്കും ഈ പദവി നല്‍കാറുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്കില്‍ വഴി നല്‍കിയ ഒരു ലക്ഷം ഡോളറിന്റെ പരസ്യങ്ങള്‍ റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടായിരുന്നവയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്.

Top