pretham new film

കാണാന്‍ പ്രേതത്തെ പോലുണ്ടെന്ന് ഒരിക്കലെങ്കിലും നിങ്ങളോടാരെങ്കിലും പറഞ്ഞിട്ടുണ്ടാകില്ലേ. അങ്ങനെ ആണെങ്കിലും ഇല്ലെങ്കിലും വേഗം തന്നെ പ്രേതത്തെ പോലെയായി ഒരു സെല്‍ഫിയെടുത്ത് അയച്ചോളൂ.

ജയസൂര്യ നായകനാകുന്ന പ്രേതം എന്ന പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കായി ഒരു കിടിലന്‍ സമ്മാനം കരുതിവച്ചിട്ടുണ്ട്. കൂടാതെ നല്ല പ്രേതമാണു നിങ്ങളെങ്കില്‍ പ്രേതബാധയേറ്റ ഫേസ്ബുക്ക് പേജിലൂടെ ഈ ഫോട്ടോസ് എല്ലാം അവതരിപ്പിക്കുന്നതായിരിക്കും.

വെറുതെ സെല്‍ഫിയെടുത്താല്‍ പോര രൂപം കൊണ്ടും ഭാവം കൊണ്ടും പരമാവധി പ്രേത ലുക്ക് വേണം. ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പ് ചെയ്യാമെന്നു കരുതരുത്. അതു സ്വീകാര്യമല്ല.

ഈ മാസം ഏഴാം തീയതിയ്ക്കു മുന്‍പ് prethammopvie@gmail.com എന്ന അഡ്രസിലേക്കാണു ചിത്രങ്ങള്‍ അയക്കേണ്ടത്. ‘മേക്കപ്പില്ലാത്ത ഫോട്ടോകള്‍ അയച്ച് പറ്റിക്കരുതെന്ന പ്രേത്യക അഭ്യര്‍ഥന കൂടി മനസില്‍ വേണം’. മനസിലായല്ലോ അല്ലേ എന്താണ് ഉദ്ദേശിച്ചതെന്ന്.

പ്രേതം നിറഞ്ഞ സിനിമയില്‍ പ്രേതമായി പങ്കാളിയാകുവാനുള്ള അവസരം മറക്കരുത്. വേഗം ഫോട്ടോ എടുത്ത് അയച്ചോളൂ.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ,ഗോവിന്ദ് പത്മസൂര്യ, പേളി മാണി, ഷറഫുദ്ദീന്‍ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് മധുസൂദനനാണു സംഗീതം. ജിത്തു ദാമോദറാണു ഛായാഗ്രഹണം.

Top