ഡിപ്ലോമാറ്റിക് ബാഗേജിനായി സമ്മര്‍ദ്ദം ചെലുത്തി; ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജി വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

അതേസമയം കേസില്‍ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. സ്വപ്നയുടെ ഹര്‍ജി തന്നെ കുറ്റസമ്മതമാണെന്ന നിലപാടിലാണ് കസ്റ്റംസ്. കോണ്‍സുലേറ്റില്‍ നിന്ന് പിരിഞ്ഞതിനു ശേഷവും അനൗദ്യോഗിക സേവനം സ്വപ്ന തുടര്‍ന്നതാണ് സംശയത്തിന് കാരണം.

Top