‘സര്‍ക്കാര്‍ വാര്‍ത്തകള്‍ നല്‍കിയാലെ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കൂ’; ഗലോട്ടിനെതിരെ പിസിഐ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാര്‍ത്തകള്‍ നല്‍കിയാലെ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കൂ എന്നുപറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ നടപടി സ്വീകരിച്ചു.

ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യമൂല്യങ്ങള്‍ക്കു വിരുദ്ധവും മാധ്യമങ്ങളുടെ വിശ്വാസ്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതുമാണെന്നുകാട്ടി രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചു.2019 ഡിസംബര്‍ 16-ന് വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗലോട്ടിന്റെ പരാമര്‍ശം.

‘രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.മറുപടിനല്‍കാന്‍ മൂന്നാഴ്ചവരെ സമയമനുവദിച്ചിട്ടുണ്ട്.ഇത് ഒരു സബ് ജുഡീഷ്യല്‍ കാര്യമാണ്. അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയില്ല’ – പിസിഐ മേധാവി സി കെ പ്രസാദ് പറഞ്ഞു.

Top