മാസ്കിൽ സിപിഎം ചിഹ്നം:പ്രിസൈഡിങ് ഓഫിസറെ മാറ്റി;റിപ്പോർട്ട് തേടി കലക്ടർ

കൊല്ലം : സിപിഎം പാർട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണു സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തി.

പ്രിസൈഡിങ് ഉദ്യോഗസ്ഥ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്കും ധരിച്ചാണ് ബൂത്തിലെത്തിയത്. ഇതിനെതിരേ യു.ഡി.എഫ്, ബി.ജെ.പി. പ്രവർത്തകർ പരാതി ഉന്നയിച്ചു. അത് പരാതിയായി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകി. സംഭവത്തിൽ അന്വേഷണ റിപ്പോർട്ടു ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ വ്യക്തമാക്കി.

Top