രാഷ്ട്രീയ പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചതിന് പ്രിസൈഡിങ് ഓഫീസറെ സസ്പെൻസ് ചെയ്തു

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപ്പാർട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നമുള്ള മാസ്‌ക് ആണ് ഇവർ ധരിച്ചത്.

കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാർഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനിൽ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

Top