തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ അറസ്റ്റിൽ

തൃക്കാക്കര; തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറേ പോലീസ് അറസ്റ്റ് ചെയ്തു. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫീസര്‍ പി. വര്‍ഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ചുമതലപ്പെടുത്തി.

പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചാണ് എത്തിയതെന്ന വോട്ടുചെയ്യാനെത്തിയവരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇടപെടൽ. ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ഗീസിനെതിരെ നടപടിയിയെടുക്കും. വിഷയത്തില്‍ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറും.

Top