തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി, ഹര്‍ജി തള്ളി

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ആവശ്യമുള്ള സാഹചര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

പ്രശസ്തിയ്ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ച ഹര്‍ജിയാണെന്ന് കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളി. പരാതിക്കാരന്‍ ഉന്നയിച്ച തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തില്ലെന്നും അദ്ദേഹം വിധി പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

തൂത്തുക്കുടി വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് രാമസ്വാമി ഹര്‍ജി സമര്‍പ്പിച്ചത്. സ്ഥലം ഏറ്റെടുക്കല്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, പൊലീസുകാര്‍ ഉള്‍പ്പെട്ട കേസുകള്‍ തുടങ്ങിയവയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top