ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു; തെരഞ്ഞെടുപ്പ് വരെ തുടരും

ramnath

ജമ്മുകാശ്മീര്‍ : ജമ്മു കാശ്മീരില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. അടുത്ത തെരഞ്ഞെടുപ്പ് നടക്കും വരെ ഇനി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണം ഏറ്റെടുക്കും.

കഴിഞ്ഞ ആറുമാസമായി ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് കീഴിലായിരുന്നു. ബിജെപി-പിഡിപി സംഖ്യം പിരിഞ്ഞതിന് പിന്നാലെ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ആണ്.

ആര്‍ട്ടിക്കിള്‍ 92 പ്രകാരം കശ്മീരിന്റെ പ്രത്യേക ഭരണഘടനാ ഇളവ് അനുസരിച്ച് ആദ്യ ആറ് മാസം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തും. ആറുമാസത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ അടുത്ത ആറ് മാസത്തേക്ക് രാഷ്ട്രപതിഭരണമായിരിക്കും.

Top