രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് കേരള പൊലീസില്‍ നിന്ന് രണ്ടുപേര്‍ക്ക് മെഡല്‍ നേട്ടം. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ ഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് മെഡല്‍. അഗ്‌നിശമന സേനയില്‍ നിന്ന് വിശിഷ്ട സേവനത്തിന് വിജയകുമാര്‍ എഫിനും മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 11 പേര്‍ക്കാണ് മെഡല്‍.

സ്തുത്യര്‍ഹ സേവനത്തിന് അഗ്‌നിശമന സേനയില്‍ നിന്ന് 4 പേര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ജിജി എന്‍, പി പ്രമോദ്, അനില്‍ കുമാര്‍ എസ്, അനില്‍ പി എന്നിവരാണ് മെഡല്‍ നേട്ടത്തിന് അര്‍ഹരായത്.

ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ ഡി അജിത്ത്, വി സുനില്‍കുമാര്‍, എസ്പി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍എസ്, എഎസ്‌ഐ രാസകൃഷ്ണപിള്ള കെ കെ, എഎസ്‌ഐ ബി സുരേന്ദ്രന്‍, ഇന്‍സ്പെക്ടര്‍ പി ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ കെ മിനി എന്നിവരാണ് കേരളത്തില്‍ നിന്നും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.

Top