രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ ; വോട്ടെടുപ്പ് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ

ന്യൂഡല്‍ഹി: പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. പാര്‍ലമെന്റിലും, സംസ്ഥാന നിയമസഭകളിലുമായി ഒരുക്കുന്ന പോളിംഗ് ബൂത്തുകളില്‍ പാര്‍ലമെന്റ്,നിയമസഭ അംഗങ്ങള്‍ വോട്ട് ചെയ്യും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മിലാണ് മത്സരം. നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.

പോളിംഗിനായുള്ള ഒരുക്കങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാന നിയമസഭകളിലും ഇന്ന് പൂര്‍ത്തിയാകും. പാര്‍ലമെന്റില്‍ ലോക്‌സഭ,രാജ്യസഭ സെക്രട്ടറിമാര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും.

റിട്ടേണിംഗ് ഓഫീസര്‍മാര്‍. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുക. 543 ലോക്‌സഭ അംഗങ്ങളും, 233 രാജ്യഭ അംഗങ്ങളും, 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടേ 4896 പേരാണ് വോട്ടര്‍മാര്‍.

Top