രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; ശക്തമായ ഭിന്നതയിലേക്ക് സമാജ്‌വാദി പാര്‍ട്ടി

ലക്‌നൗ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ഭിന്നതയിലേക്ക് നീങ്ങുകയാണ് ഉത്ത‌ർപ്രദേശിൽ സമാജ്‌വാദി പാർട്ടി.

പാർട്ടിയുടെ സ്ഥാപകൻ മുലായം സിംഗ് യാദവും പാർട്ടി അദ്ധ്യക്ഷനും മകനുമായ അഖിലേഷ് യാദവും തമ്മിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്.

മുലായത്തെ അനുകൂലിക്കുന്നവരുടെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന് ബി.ജെ.പി പ്രഖ്യപിച്ചപ്പോൾ,അഖിലേഷ് യാദവ് പ്രതിപക്ഷ സ്ഥാനാർത്ഥി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞടുപ്പ് ഫലത്തെ ഈ ഭിന്നത ബാധിക്കില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഭിന്നത വര്‍ദ്ധിക്കാനാണ് സാധ്യത.

എൻ.ഡി.എസ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു മുതലാണ് സമാജ്‌വാദി പാർട്ടിയിലെ ഭിന്നത രൂക്ഷമായത്. ഉത്തർപ്രദേശ് സ്വദേശിയായതിനാൽ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കണമെന്നും വോട്ടുചെയ്യണമെന്നും തന്നോടൊപ്പമുള്ള എം.എൽ.എമാർക്കും എം.പിമാർക്കും മുലായം നിർദ്ദേശം നൽകിയിരുന്നു.

കോൺഗ്രസുമായി സഖ്യമുള്ളതിനാൽ മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ഇതിനെതിരാണ്.

Top