രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; ജൂണ്‍ 28 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറങ്ങി. ജൂലായ് 17നാണ് തിരഞ്ഞെടുപ്പ് നടക്കുക.

ജൂണ്‍ 28 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കും. 29 ന് സൂക്ഷ്മ പരിശോധന നടക്കും. ജൂലൈ ഒന്നുവരെ പത്രിക പിന്‍വലിക്കാം. ജലൈ 17 നു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 20 നാണ്.

പ്രതിപക്ഷ കക്ഷികള്‍ ഒന്നു ചേരുന്നതിന്റെ പ്രതിസന്ധി മറികടക്കുന്നതിനായി ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവരടങ്ങിയ മൂന്ന് അംഗസമിതി രൂപീകരിച്ചിരുന്നു.

എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

Top