ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഒപ്പമുണ്ടെന്ന് റഷ്യ

ന്യൂഡല്‍ഹി : ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഒപ്പമുണ്ടെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പിന്തുണ അറിയിച്ചത്.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോടു റഷ്യയുടെ ഐക്യദാര്‍ഢ്യവും അദ്ദേഹം അറിയിച്ചു. പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.

ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. കശ്മീരിലെ സാഹചര്യങ്ങള്‍ വഷളായതില്‍ ജപ്പാന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രി താരോ കോനോ പറഞ്ഞു.

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ആക്രമണ നീക്കങ്ങള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top