ആംബുലന്‍സ് കടത്തി വിടാന്‍ രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനം

ബംഗളൂരു: ആംബുലന്‍സ് കടത്തി വിടാന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദപ്രവാഹം.

തിരക്കേറിയ ബെംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളിലില്‍ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെകടര്‍ എം.എല്‍.നിജലിംഗപ്പ തടയുകയായിരുന്നു.

കൃത്യസമയത്ത് പ്രവര്‍ത്തിച്ച ഇന്‍സ്‌പെക്ടറിന്റെ കഴിവിനെ പ്രശംസിച്ച് ട്രാഫിക് ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി കമ്മിഷണര്‍ അഭേയ് ഗോയലും കമ്മിഷണര്‍ പ്രവീണ്‍ സൂദും ട്വീറ്റ് ചെയ്തു. നിജലിംഗപ്പയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം രാജ്ഭവന്‍ ലക്ഷ്യമാക്കി പോകുമ്പോഴാണ് ഒരു ആംബുലന്‍സ് വരുന്നത് നിജലിംഗപ്പയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ആംബുലന്‍സിനു കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ഗതാഗതം നിയന്ത്രിച്ച് അതു കടത്തിവിടുകയായിരുന്നു.

വിവരം സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ നിജലിംഗപ്പയ്ക്ക് വിവിധയിടങ്ങളില്‍നിന്ന് അഭിനന്ദന പ്രവാഹമാണ്.

Top