ഫ്‌ളോറിഡയിലെ ഫെഡറല്‍ ജഡ്ജായി ഇന്ത്യന്‍-അമേരിക്കന്‍ വംശജനെ നോമിനേറ്റ് ചെയ്ത് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ വംശജനെ ഫ്‌ളോറിഡയിലെ ഫെഡറല്‍ ജഡ്ജായി നോമിനേറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ അനുരാഗ് സിംഗാളിനെയാണ് നോമിനേറ്റ് ചെയ്തത്.അനുരാഗ് സിംഗാള്‍ ഉള്‍പ്പെടെ 17 പേരെ സെനറ്റിലേക്ക് വൈറ്റ്ഹൗസ് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

നോമിനേഷന്‍ അംഗീകരിച്ചാല്‍ ഫ്‌ളോറിഡിയില്‍ ഈ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജനാണ് അനുരാഗ് സിംഗാള്‍. നിലവില്‍ ഫ്‌ളോറിഡ ബ്രൊവാര്‍ഡ് കൗണ്ടി 17-ാം ജൂഡീഷ്യല്‍ സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. 1960ലാണ് അനുരാഗും കുടുംബവും അമേരിക്കയിലേയ്ക്ക് കുടിയേറിയത്.

Top