ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെടുന്നത് നാല് സീറ്റുകള്‍; തുഷാര്‍ വെള്ളാപ്പള്ളി

ഡല്‍ഹി: നാലു സീറ്റുകള്‍ തന്നെയാണ് ബിഡിജെഎസ് ഇത്തവണയും ആവശ്യപ്പെടുന്നത് എന്ന് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. മണ്ഡലങ്ങളില്‍ മാറ്റം ഉണ്ടാകും. വയനാട് മാറും എന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് ബിജെപിയാണ്. ബിജെപി സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് ബിജെപി. അതില്‍ തങ്ങള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ബിജെപി ആരെ നിര്‍ത്തിയാലും പിന്തുണക്കും. പിസി ജോര്‍ജിനെ പിന്തുണയ്ക്കുമെന്നോ ഉപദ്രവിക്കുമെന്നോ എസ്എന്‍പി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല. പിസി ജോര്‍ജിന് സീറ്റ് ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യം പോലും ഇപ്പോള്‍ അറിയില്ല. അറിയാത്ത കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ട കാര്യം ഇല്ലല്ലോ എന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.

Top