സംഘര്‍ഷം തുടരുന്നു, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി

bjp

കൊല്‍ക്കത്ത: ബംഗാളിലെ വിവിധ മേഖലകളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി.

സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും, ഇതൊഴിവാക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

അതേസമയം, ബസിര്‍ഹട്ട് കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഡാര്‍ജിലിങില്‍ പ്രത്യേക സംസ്ഥാനത്തിനായുള്ള ഗൂര്‍ഖാ വിഭാഗങ്ങളുടെ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. ബസിര്‍ഹട്ടില്‍ മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കലാപം നടക്കുന്നത്.

Top