ഡല്‍ഹി മുഖ്യമന്ത്രിയായി ഇത് മൂന്നാവട്ടം, കെജരിവാളിനെ മുഖ്യമന്ത്രിയായി നിയമിച്ചു

ന്യൂഡല്‍ഹി: മൂന്നാം വട്ടവും ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാളിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഞായറാഴ്ച രാംലീല മൈതാനിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാണ് കെജരിവാള്‍ വീണ്ടും അധികാരത്തിലെത്തുന്നത്. നിയുക്ത മുഖ്യമന്ത്രിക്കൊപ്പം മുന്‍ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഖെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രഗൗതം എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

Top