രാഷ്ട്രപതി രാംനാഥ് കോവിന്ദ് 28ന് അയോധ്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ നിര്‍മാണ പ്രവൃത്തികള്‍ പരിശോധിക്കാനെത്തി.

ഈ മാസം 18ന് പ്രത്യേക ട്രെയിനിലാണ് രാഷ്ട്രപതി അയോധ്യയിലെത്തുക. ഇതോടെ അയോധ്യ രാമക്ഷേത്ര നഗരിയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയെന്ന നേട്ടം രാംനാഥ് കോവിന്ദിന് സ്വന്തമാകും.

റെയില്‍വേ സ്റ്റേഷന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രത്യേക ഉദ്യോഗസ്ഥന്‍ നാലു മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചു. സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി. ഡല്‍ഹിയില്‍ നിന്ന് ലക്ക്നൗവിലെത്തി അവിടെ നിന്നായിരിക്കും രാഷ്ട്രപതി അയോധ്യയിലെത്തുക. പ്രത്യേക ട്രെയിനില്‍ ഇത് രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെത്തുന്നത്.

 

Top