ശബരിമലയില്‍ ദര്‍ശനം നടത്താന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 5ന് കേരളത്തില്‍ എത്തും!

ramnath

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി അഞ്ചിന് കേരളത്തില്‍ എത്തും. കൊച്ചിയില്‍ വിമാനം ഇറങ്ങിയായിരിക്കും അദ്ദേഹം ശബരിമലയിലേക്ക് പോകുക.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ കുറിച്ച് രാഷ്ട്രപതി ഭവന്‍ ദേവസ്വം ബോര്‍ഡുമായി ടെലിഫോണില്‍ ആശയ വിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് അഞ്ചിന് കൊച്ചിയിലെത്തി ആറിന് ദര്‍ശനം തടത്താന്‍ തടസ്സമില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതല്‍ വരുന്നത്. തിരക്ക് നിയന്ത്രണാതീതമാകാതിരിക്കാന്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ ശേഷം ഭക്തര്‍ എത്രയും വേഗം മടങ്ങണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. അതേസമയം നിലയ്ക്കലും പമ്പയിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടക്കുക.

Top