രാഷ്ട്രപതി റാം നാഥ് കോവിന്ദിന് വരവേല്‍പ്പ് നല്‍കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള വരവേല്‍പ്പ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. റാം നാഥ് കോവിന്ദ് ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ ആണ് കൊച്ചിയിലെത്തിയത്.

ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് സംസ്ഥാന സര്‍ക്കാര്‍ ആണ്‌ ഔദ്യോഗിക വരവേല്‍പ്പ് നല്‍കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പത്‌നി രേഷ്മ ആരിഫ്, മന്ത്രി ജി. സുധാകരന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ദക്ഷിണ നാവിക സേന മേധാവി റിയര്‍ അഡ്മിറല്‍ ആര്‍. ജെ. നഡ്കര്‍നി, ജിഎഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ഐജി വിജയ് സാഖറെ, ജില്ലാ കലക്ടര്‍ എസ്. സുഹാസ് എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

ശേഷം റോഡുമാര്‍ഗം താജ് വിവാന്ത ഹോട്ടലിലേക്ക് പോവുകയും അവിടെ നിന്ന് നാളെ രാവിലെ 9.30 ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനമാര്‍ഗം യാത്ര തിരിക്കുന്നതുമായിരിക്കും.

Top