അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

ramnath

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തും.

രാഷ്ട്രപതിയായതിനു ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനും മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനുമാണ് അദ്ദേഹം എത്തുന്നത്.

ഇന്നു രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും.

രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിനു സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മേയര്‍, സംസ്ഥാന മന്ത്രിമാര്‍, സേനാ വിഭാഗങ്ങളുടെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി റോഡ് മാര്‍ഗം മാതാ അമൃതാനന്ദമയീമഠത്തിലെത്തും. 11ന് അവിടെ ചടങ്ങില്‍ സംബന്ധിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.

Top