സന്ദര്‍ശനം ലിസ്റ്റിലില്ല; രാഷ്ടപതി രാംനാഥ് കോവിന്ദ് ശബരിമലയില്‍ ദര്‍ശനം നടത്തില്ല

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്കില്ല. രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. തുടര്‍ന്ന് അവിടുത്തെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒമ്പതാം തീയതി രാഷ്ട്രപതി കൊച്ചി വഴി ഡല്‍ഹിയിലേക്ക് തിരിച്ച് പോകും.

രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതില്‍ ദേവസ്വവും പൊലീസും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. തിരക്കുള്ള സമയമായതിനാല്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മറ്റ് ക്രമീകരണങ്ങള്‍ക്ക് സമയക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു.

Top