ചൈനീസ് പ്രകോപനം ; രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ ലഡാക്ക് സന്ദര്‍ശിക്കും

Ram Nath Kovind

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ ലഡാക്ക് സന്ദര്‍ശിക്കും.

ലഡാക്കിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് സന്ദര്‍ശനം. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ആണ് ലഡാക്കിലേത്.

കരസേന മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തെ അനുഗമിക്കും. കരസേന മേധാവി ഇപ്പോള്‍ ലഡാക്കിലാണ് ഉളളത്.

കിഴക്കന്‍ ലഡാക്കിലെ സാഹചര്യങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തും. മുതിര്‍ന്ന സൈനികരുമായും റാവത്ത് കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം ലഡാക്കിലെ പാന്‍ഗോംഗ് അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇരുവിഭാഗം സൈനികരും കല്ലേറ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നത്.

Top