രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു

kovind

ന്യൂഡല്‍ഹി: രാഷ്ട്രപതി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഇക്വറ്റോറിയല്‍ ഗിനിയ, സ്വാസിലാന്‍ഡ്, സാംബിയ തുടങ്ങിയ രാജ്യങ്ങളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ 12വരെയാണ് സന്ദര്‍ശനം.

ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ഇക്വറ്റോറിയല്‍ ഗിനിയ, സ്വാസിലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുന്നത്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. മൂന്നു ദിവസം ത്തെ സന്ദര്‍ശനത്തില്‍ ഏപ്രില്‍ എട്ടിന് ഇക്വറ്റോറിയല്‍ ഗിനിയ പാര്‍ലമെന്റിനെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.

ഏപ്രില്‍ ഒന്‍പതിന് സ്വാസിലാന്‍ഡിലെത്തുന്ന രാഷ്ട്രപതിയെ മവാതി മൂന്നാമന്‍ രാജാവ് സ്വീകരിക്കും. തുടര്‍ന്നു ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കും. ഏപ്രില്‍ പത്തിന് രാംനാഥ് കോവിന്ദ് സാംബിയ സന്ദര്‍ശിക്കും.

Top