president pranab mukharejee about chattisgarh mavoist attack

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അപലപിച്ചു.

ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയും അവരുടെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

സിആര്‍പിഎഫ് ജവാന്‍മാരുടെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ വീരമൃത്യു വിഫലമാകില്ലെന്നും ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച തെക്കന്‍ ബസ്തറിലെ കാലാപത്തര്‍ മേഖലയിലെ ബര്‍കപാലിനും ചിന്‍താഗുഫയ്ക്കും മധ്യേയാണ് ആക്രമണമുണ്ടായത്.

Top