പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ്

ഇസ്‌ലാമാബാദ്: ഇമ്രാന്‍ ഖാന് പിന്നാലെ പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്ന്  സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ആന്റിബോഡി രൂപപ്പെടാന്‍ സമയമായിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ മാര്‍ച്ച് 18 നാണ് കുത്തിവെപ്പ് എടുത്തത്. രണ്ട് ദിവസത്തിനകം കോവിഡ് സ്ഥിരീകരിച്ചു.

വാക്‌സിന്‍ എടുത്തതിന് മുമ്പു തന്നെ ഇമ്രാന്‍ ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Top