ഇന്ത്യാവിരുദ്ധനിലപാട് ഉപേക്ഷിച്ച് മാലദ്വീപ്;സഹായം അഭ്യര്‍ത്ഥിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു

മാലി: ഇന്ത്യാവിരുദ്ധനിലപാട് ഉപേക്ഷിച്ച് മാലദ്വീപ്. അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിര്‍പ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യര്‍ത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കി. 2023 വരെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസം തേടിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളും ബന്ധം വഷളാക്കി. മാലദ്വീപ് ഭരണാധികാരികള്‍ അധികാരമേറ്റാല്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്വഴക്കവും മുയിസു തെറ്റിച്ചു. യു എ ഇ സന്ദര്‍ശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി. ചൈനയുമായി ഒട്ടേറെ വിഷയങ്ങളില്‍ നിര്‍ണായക കരാറുകളുണ്ടാക്കുകയും ചെയ്തു.പ്രാദേശികമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുയിസു പുതിയ നിലപാട് വ്യക്തമാക്കിയത്. മാലദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യ നിര്‍ണായക കക്ഷിയാണ്. അവര്‍ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തില്‍ സംശയമേ ഇല്ല” മുയിസു പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഇതിനു ശേഷം ഒരു മാധ്യമത്തിന് നല്‍കുന്ന ആദ്യ അഭിമുഖമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

മാലദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യ നിര്‍ണായക കക്ഷിയാണ്. അവര്‍ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തില്‍ സംശയമേ ഇല്ല” മുയിസു പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റ് സ്ഥാനത്തെത്തിയത്. മുയിസു കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുകളുണ്ടായത്. മാലദ്വീപിലുള്ള മുഴുവന്‍ ഇന്ത്യന്‍സൈനികരെയും പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, മേയ് പത്തോടെ മുഴുവന്‍ സൈനികരെയും പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. ഇന്ത്യന്‍സൈനികരിലെ ആദ്യസംഘം മാലദ്വീപില്‍നിന്ന് മടങ്ങുകയും ചെയ്തു.

Top