‘ ഉത്തരവാദിത്വങ്ങള്‍ വിനയപൂര്‍വ്വം നിര്‍വഹിക്കും’ ; രാഷ്ട്രപതിയുടെ ആദ്യ ട്വീറ്റ്

kovind

ന്യൂഡല്‍ഹി: ‘തന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും വിനയപൂര്‍വ്വം നിര്‍വ്വഹിക്കും’.. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ രാംനാഥ് കോവിന്ദ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ആദ്യമായി കുറിച്ചതിങ്ങനെയാണ്.

രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന്റെ ചുമതല രാഷ്ട്രപതി സെക്രട്ടേറിയേറ്റിനാണ്.

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറാണ് കോവിന്ദിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

രാജ്യസഭ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു

കെ.ആര്‍ നാരായണനുശേഷം അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തില്‍ നിന്നും രാഷ്ട്ര നായകനിലെത്തുന്ന വ്യക്തിയാണ് കോവിന്ദ്.

Top