രണ്ട് ദിവസത്തെ യുപി സന്ദര്‍ശനത്തിന് തുടക്കം; വ്യാഴാഴ്ച രാഷ്ട്രപതി ഐഐടിയില്‍

ramnath kovind

ന്യൂഡല്‍ഹി: കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വ്യാഴാഴ്ച നടക്കുന്ന 51ാമത് സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. രാഷ്ട്രപതിയുടെ രണ്ട് ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഐഐടിയിലും എത്തുന്നത്. തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

വെള്ളിയാഴ്ച കാണ്‍പൂര്‍ ബാര്‍ അസോസിയേഷന്റെ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കുന്നതാണ്. തുടര്‍ന്ന് അലഹബാദില്‍ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റ് അലഹബാദ് മെഡിക്കല്‍ അസോസിയേഷന്റെ ശതാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കും. കാണ്‍പൂരില്‍ മൂന്നാം തവണയാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്.

Top