നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെ, ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: രാജ്യത്തെ വിശ്വാസികള്‍ക്ക് നബിദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സമൂഹത്തിന്റെ പുരോഗതിയ്ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

എല്ലാവര്‍ക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാര്‍ക്ക് നബിദിന ആശംസകള്‍. രാജ്യത്തിന്റെ സമൃദ്ധിയും , സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ എന്ന് രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

അതേസമയം, എല്ലാവര്‍ക്കും നബിദിന ആശംസകള്‍. ഈ ദിനത്തില്‍ എല്ലായിടത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങള്‍ എപ്പോഴും നിലനില്‍ക്കട്ടെ. – പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

Top