ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി

ramnath kovind

ന്യൂഡല്‍ഹി:ചരിത്ര പുരുഷന്‍ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ ഗുരുവിന്റെ വചനം ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപനം ആരംഭിച്ചത്. പതിനേഴാം ലോക്സഭയിലെ ആദ്യ നയപ്രഖ്യാപനമാണ് ഇത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനങ്ങള്‍

1.തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
2.13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമാകും.
3.ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
4.മത്സ്യത്തൊഴിലാളികള്‍ക്കായി നീല വിപ്ലവം കൊണ്ടുവരും.
5.എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ സമ്മാന്‍ പദ്ധതി.
6.ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കും. എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും.
7.മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
8.എല്ലാവരെയും ഒന്നായി കാണുകയാണ് സര്‍ക്കാരിന്റെ നയം

Top