ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കണം; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ജനങ്ങളുടെ ജീവിതത്തില്‍ സമാധാനം, സന്തുലനം, അനുകമ്പ തുടങ്ങിയവ ഉളവാക്കുന്ന ക്രിസ്മസ് സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യം, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതായും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചുകൊണ്ട് നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.

Top