ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച ആറുപേര്‍ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
ആറു നാമനിര്‍ദേശങ്ങളും റിട്ടേണിംഗ് ഓഫീസര്‍ തള്ളി. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ തള്ളിയത്.
ഈ മാസം 28 വരെയാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നത്. 29-ന് സൂക്ഷ്മപരിശോധന നടക്കും.
ജൂലൈ ഒന്നു വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ടായിരിക്കും. ഒന്നിലധികം നാമനിര്ദേശങ്ങളുണ്ടെങ്കില് ജൂലൈ 17ന് തെരഞ്ഞെടുപ്പ് നടക്കും.