അര്‍ഹിച്ച വിജയം, ഇതൊരു ശീലമാക്കണം; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സിസ് മണ്ണില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ട്വിറ്ററിലൂടെയാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൊഹ്ലിപ്പടയെ അഭിനന്ദിച്ചത്. ഓസിസിലെ അവസാന കടമ്പയും കീഴടക്കിയതില്‍ കൊഹ്ലിയെയും സംഘത്തെയും അഭിനന്ദിച്ച രാഷ്ട്രപതി കരുത്തുറ്റ ബാറ്റിംഗു വിസ്സമയകരമായ പേസ് ബൗളിംഗും ടീം വര്‍ക്കുമാണ് ഈ വിജയം സാധ്യമാക്കിയതെന്നും ട്വിറ്ററില്‍ കുറിച്ചു. ഇതൊരു ശീലമാക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ സ്വന്തമാക്കിയത് ചരിത്രവിജയമെന്ന് പ്രധാനമന്ത്രിയും ട്വിറ്ററില്‍ കുറിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ നേടിയ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച പ്രധാനമന്ത്രി ഈ ജയം കൊഹ്ലിയും സംഘവും അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഒരുപാട് അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരമ്പരയില്‍ ഇന്ത്യയുടെ കരുത്തുറ്റ ടീം വര്‍ക്കും കണ്ടു. വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

71 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന്. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ കളിച്ച പതിനൊന്ന് ടെസ്റ്റ് പരമ്പരകളിലം ഇന്ത്യയ്ക്ക് വിജയം നേടാനായിരുന്നില്ല. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

Top