Present But Not Listening: Arvind Kejriwal Dozes During PM Modi’s Speech

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുഖമായി ഉറങ്ങി.

കെജ്‌രിവാള്‍ മയങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയും ചെയ്തു.

ഒന്നര മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കാനും ഒപ്പം ഭരണനേട്ടങ്ങള്‍ എടുത്തു പറയാനുമാണ് മോദി ശ്രദ്ധിച്ചത്.

എന്നാല്‍, വി.ഐ.പികളുടെ നിരയില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന് സമീപത്ത് ഇരുന്ന കെജ്രിവാള്‍ മയങ്ങിപ്പോവുകയായിരുന്നു.

അതേസമയം, മോദിയുടെ പ്രസംഗം നിലവാരമില്ലാത്തത് ആയതിനാലാണ് കെജ്‌രിവാള്‍ ഉറങ്ങിയതെന്ന് പറഞ്ഞ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ന്യായീകരിച്ചിരുന്നു.

അധികാരത്തില്‍ വന്നതു മുതല്‍ മോദിയും കെജ്‌രിവാളും തമ്മില്‍ ഏറ്റുമുട്ടലിലാണ്. ഡല്‍ഹിയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

ഇതിനായി ഗവര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഡല്‍ഹിയുടെ അധികാരം ഗവര്‍ണര്‍ക്കാണെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

Top