അനധികൃത ലാബുകള്‍ക്കെതിരെ നമടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അനധികൃത ലാബുകളും ക്ലിനിക്കുകളും അപകടകാരികളാണെന്നും അവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, ജസ്റ്റിസ് വി.കെ റാവു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ ക്ലിനിക്കുകളില്‍ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് പുതിയ നിയമം ഉണ്ടാക്കാനും സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ആറാഴ്ചത്തെ സമയമാണ് ഇതിന് കോടതി നല്‍കിയിരിക്കുന്നത്.

അനധികൃത ക്ലിനിക്കുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബെജോയ് കുമാര്‍ മിശ്രയാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

Top