വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിദ്ധ്യം: മദ്യം നൽകിയതായി സൂചന

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് സൂചന. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. മദ്യം നൽകി വൈഗയെ ബോധരഹിതയാക്കി മുട്ടാർ പുഴയിൽ തള്ളിയിട്ടതാണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.

വൈഗയുടെ മരണത്തിന് പിന്നാലെ കാണാതായ അച്ഛൻ സനു മോഹന് വേണ്ടി മംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. മൂകാംബികയിലെ ഹോട്ടൽ മുറിയിൽ സനു മോഹൻ ചെലവഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സനു മോഹനായി മൂകാംബികയിലും പരിസരങ്ങളിലും മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഹോട്ടലിൽ നൽകിയ ആധാർ കാർഡിൽ നിന്നാണ് കേരള പൊലീസ് തിരയുന്ന സനു മോഹനാണിതെന്ന് ഹോട്ടലിലെ ജീവനക്കാർ തിരിച്ചറിഞ്ഞത്.

Top