ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള പരിശീലനം പൂര്‍ത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അയ്യായിരം പേര്‍ക്ക് പരിശീലനം നല്‍കിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂര്‍ത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്‌സിനേഷനു മുന്നോടിയായുള്ള ഡ്രൈ റണ്‍ നാലു സംസ്ഥാനങ്ങളില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. വാക്‌സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണില്‍ പരിശോധിക്കും.
പഞ്ചാബ്, അസം, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഏട്ടു ജില്ലകളിലാണ് ഈ മാസം 28, 29 തീയ്യതികളില്‍ ഡ്രൈ റണ്‍ നടക്കുക. വാക്‌സിന്റെ സംഭരണം, വിതരണം, വാക്‌സിന്‍ കുത്തിവെപ്പിന് സെന്ററുകളുടെ നടത്തിപ്പ് അടക്കമുള്ളവ ഡ്രൈ റണില്‍ പരിശോധിക്കും.
വാക്‌സിന്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേരക്ക് മാറ്റുമ്പോള്‍ താപനില മാറ്റമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്നുണ്ടോ, കുത്തിവയ്പ്പ് നല്‍കിയ ശേഷം ആളുകള്‍ക്ക് അരമണിക്കൂര്‍ വിശ്രമിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ തയ്യാറാണോ എന്നീ കാര്യങ്ങള്‍ ഡ്രൈ റണ്ണില്‍ വ്യക്തമാകും. വിതരണശൃംഖലയിലെ ഏതെങ്കിലും ന്യൂനതകളുണ്ടോ എന്ന പരിശോധിക്കുക കൂടിയാണ് ഡ്രൈ റണിന്റെ ലക്ഷ്യം.