പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബി.എസ്.എന്‍.എല്‍

പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബി.എസ്.എന്‍.എല്‍. വെട്ടിക്കുറച്ച പുതിയ വാലിഡിറ്റി ജനുവരി 14 മുതല്‍ നിലവില്‍ വരുന്നതായിരിക്കും.

74 രൂപ, 75 രൂപ പ്ലാനുകള്‍ക്ക് നേരത്തെ 180 രൂപ വാലിഡിറ്റായാണ് ഉണ്ടായിരുന്നത്. ഇനിമുതല്‍ 90 ദിവസമാണ് ഈ പ്ലാനുകള്‍ക്ക് വാലിഡിറ്റിയുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.

5രൂപ, 74 രൂപ, 153 രൂപ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയാണ് നിലവില്‍ ഉണ്ടായിരുന്നതില്‍ നിന്നും കുറച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ 180 ദിവസം വാലിഡിറ്റി ഉണ്ടായിരുന്ന 153 രൂപയുടെ പ്ലാനും 90 ദിവസമാക്കി കുറച്ചിട്ടുണ്ട്. പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് 28 ദിവസമാണ് വാലിഡിറ്റി.

Top