പ്രീമിയം എംപിവിയുമായി മാരുതി, ഓഗസ്റ്റ് 21ന് വിപണിയിലെത്തിയേക്കും

എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി. ഓഗസ്റ്റ് 21ന് വാഹനം വിപണിയിലെത്തുമെന്നാണ് വിവരം. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും വില്‍പ്പനയ്‌ക്കെത്തുക.

സ്‌പോര്‍ട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍, ബോഡി ക്ലാഡിങ്ങുകള്‍ തുടങ്ങി എസ്യുവി ചന്തം തോന്നിക്കാന്‍ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ടാകും. പുതിയ വാഹനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഉയര്‍ന്ന വകഭേദത്തിന് സണ്‍റൂഫ് അടക്കമുള്ള സംവിധാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

Top