പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ മലര്‍ത്തിയടിച്ച് ലിവര്‍പൂള്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു വിജയം. ഇതോടെ വിജയവഴിയില്‍ തിരിച്ചെത്താനും ലിവര്‍പൂളിന് സാധിച്ചു. 2021ല്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നില്ല.

റോബേര്‍ട്ടോ ഫിര്‍മിനോ(45+4), ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്(47), സാദിയോ മാനേ(65) എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 49-ാം മിനിറ്റില്‍ പിയേരെ എമില്‍ ഹോജ്ബ്‌ജെര്‍ഗ് ടോട്ടനത്തിന്റെ ആശ്വാസഗോള്‍ നേടി. മത്സരത്തില്‍ ഇരു ടീമുകളും ഇടിച്ചിടിച്ച് നിന്നെങ്കിലും കൂടുതല്‍ അക്രമിച്ച് കളിച്ചത് ലിവര്‍പൂള്‍ തന്നെയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താനും ലിവര്‍പൂളിന് കഴിഞ്ഞു. 20 മത്സരങ്ങളില്‍ 37 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ടോട്ടനം 33 പോയിന്റുമായി ആറാം സ്ഥാനത്താണ്.

 

Top