പ്രീമിയര്‍ ലീഗല്ല ലക്ഷ്യം, മറ്റൊന്നാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ച് ജയവും രണ്ട് സമനിലയും മൂന്നു തോല്‍വികളുമായി എട്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇത്തവണ കിരീടമല്ല ആദ്യ നാലില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യമെന്നാണ് കോച്ച് മൗറീന്യോയുടെ പ്രതികരണം. ആദ്യ നാലില്‍ നിന്നും പുറത്തുനില്‍ക്കുമ്പോള്‍ കിരീടധാരണത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് മൗറീന്യോ പറഞ്ഞു.

ആദ്യ നാലിലാണുള്ളതെങ്കില്‍ ചാമ്പ്യന്മാരാകുന്നതിനെക്കുറിച്ച് പറയാം. കളിക്കാരുടെ ഫോം, സസ്പെന്‍ഷന്‍, ഇപ്പോഴത്തെ അവസ്ഥ, ഫിക്ചര്‍ എല്ലാം നോക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നിലയില്‍ ആദ്യ നാലിലെത്തുകയാണ് പ്രഥമ പരിഗണന. ഡിസംബറില്‍ കൂടുതല്‍ പോയന്റുകളോടെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടീം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മൗറീന്യോ വ്യക്തമാക്കി.

Top